ഗുരുവായൂരപ്പനു വഴിപാടായി നടപ്പന്തൽ സമർപ്പിച്ചു
1582424
Saturday, August 9, 2025 1:01 AM IST
ഗുരുവായൂർ: ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തായി നിർമിച്ച നടപ്പന്തൽ ഗുരുവായൂരപ്പന് സമർപ്പിച്ചു. കിഴക്കേനടയിൽ അലങ്കാരഗോപുരത്തിന് മുന്നിൽ നിർമിച്ച സ്റ്റീൽ ഗേറ്റും ഭഗവാന് സമർപ്പിച്ചു.
തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസംഘത്തിന്റെ വഴിപാടായാണ് 60 ലക്ഷം ചെലവിട്ട നിർമാണപ്രവൃത്തികള്‍ വഴിപാടായി സമർപ്പിച്ചത്. ഇതിനുപുറമെ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിലേയും പടിഞ്ഞാറെഗോപുരത്തിലേയും തൂണുകളിൽ പൊതിഞ്ഞ വെള്ളിയുടെ പോളീഷിംഗും ഇവർ ചെയ്തുനൽകും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നടപ്പന്തൽ സമർപ്പണം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി.നായർ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, കുംഭകോണം ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റ് പ്രസിഡന്റ് മണിചന്ദ്രൻ, എൻജിനീയർമാരായ എം.വി. രാജൻ, എം.കെ. അശോക്കുമാർ എന്നിവർ പങ്കെടുത്തു.