ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
1582364
Friday, August 8, 2025 11:22 PM IST
ഗുരുവായൂർ: വിമുക്തഭടനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കുന്നംകുളം പെരുമ്പിലാവ് പൊറവൂർ ചൂണ്ടലാത്ത് വീട്ടിൽ ദിലീപിനെ(44)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹവിൽദാർ ആയിരുന്ന ദിലീപ് മൂന്നു വർഷം മുമ്പാണ് ഗുരുവായൂർ കിഴക്കേനടയിലെ എസ്ബിഐ ബ്രാഞ്ചിൽ സെക്യൂരിറ്റി ജോലിക്ക് കയറിയത്.
ഇന്നലെ രാവിലെ ബാങ്കിലെത്തി അവധി പറഞ്ഞ് തിരിച്ചു പോയിരുന്നു. എട്ടരയോടെ കർണ്ണംകോട്ട് ബസാർ റെയിൽവേ ഗേറ്റിനു സമീപം ഫോണിൽ സംസാരിച്ചു നിൽക്കുന്നതായി പരിസരവാസികൾ കണ്ടിരുന്നു.
8.40ന് എറണാകുളം പാസഞ്ചർ കടന്നുപോയതിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂർ ടെമ്പിൾ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: ശ്യാമ. മകൾ: അൻസിക.