അമല ആശുപത്രിയിൽ ഇലക്ട്രിക് ബഗ്ഗി സർവീസ് ആരംഭിച്ചു
1581894
Thursday, August 7, 2025 1:07 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കു യാത്ര എളുപ്പമാക്കുന്നതിനായി സൗജന്യ ഇലക്ട്രിക് ബഗ്ഗി സർവീസ് ആരംഭിച്ചു. വയോജനങ്ങൾ, വൈകല്യമുള്ളവർ, ഗർഭിണികൾ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവർക്കായാണ് സർവീസ് ആരംഭിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഫ്ലാഗ് ഓഫ് ചെയ്തു. പൊയ്യ അന്പൂക്കൻ ഫാമിലി ട്രസ്റ്റാണ് ബഗ്ഗി സ്പോണ്സർ ചെയ്തിരിക്കുന്നത്. റവ.ഡോ. തോമസ് അന്പൂക്കൻ ആശീർവാദകർമം നിർവഹിച്ചു. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഡോ. റോബർട്ട് അന്പൂക്കൻ എന്നിവർ പ്രസംഗിച്ചു.