നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1582128
Thursday, August 7, 2025 11:56 PM IST
അന്നമനട: നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെ ആണ് കിടപ്പുമുറിയിൽ ഇന്നലെ രാവിലെ ഏഴിന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
ജൂലായ് 13 നായിരുന്നു വിവാഹം. ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്സാൻ ഒരാഴ്ച മുൻപാണ് അവധിക്കുശേഷം വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളജിലെ പിജി വിദ്യാർഥിയാണ്.
തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവർ മാള സൊക്കോർസോ സ്കൂൾ, മാള കാർമൽ കോളജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്കൂൾ, പാലിശേേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്. സംസ്കാരം നടത്തി.