സഹൃദയ കോളജില്‍ ഹിരോഷിമ ദിനാചരണം
1582165
Friday, August 8, 2025 1:19 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദുരന്തത്തിന്റെ 80 ാം വാര്‍ഷികാചരണം സംഘടിപ്പിച്ചു.
എന്‍എസ്എസ് വോളന്റിയര്‍ ശ്രേയ സുരേഷ് നിര്‍മിച്ച സമാധാനത്തിന്റെ പ്രതീകമായ സഡാക്കൊ കൊക്കുകളെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ എന്നിവര്ക്കുകൈമാറി ഉദ്ഘാടനം ചെയ്തു.
കോളജ് അസോസിയേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്കല്‍, ഡീന്‍ ഓഫ് അക്കാദമിക്സ് ഡോ. എം. ബി. ഷീബ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, വോളന്റിയര്‍മാരായ ഏയ്ഞ്ചല്‍ റോസ്, പൂര്‍ണിമ ശങ്കര്‍, ഗോപിക മുരളീധരന്, മുഹമ്മദ് നിഹാല്‍ എന്നിവര്‍ പ്രസംഗിച്ചു.