പനി ബാധിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു
1581829
Wednesday, August 6, 2025 11:11 PM IST
അഴീക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കൊമേഴ്സ് വിഭാഗം വിദ്യാർഥി അഞ്ജിമ സനിൽ(17) ആണ് മരിച്ചത്.
അഴീക്കോട് മരപ്പാലത്തിനു സമീപം തേവാലിൽ സനിൽ-നിഷ ദമ്പതികളുടെ മകളാണ്. ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. സ്കൂളിലെ എൻഎസ്എസ് വോളന്റിയറായിരുന്നു. സഹോദരി: അപർണ (സീതി സാഹിബ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി).