വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ 29ന്; പന്തലിനു കാൽനാട്ടി
1582158
Friday, August 8, 2025 1:19 AM IST
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ തീർഥകേന്ദ്രത്തിൽ ഊട്ടുതിരുനാൾ 29ന് ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടുകർമം തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
10 നു രാവിലെ ആറിനു തൃശൂർ ലൂർദ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിളംബരഘോഷയാത്ര ആരംഭിക്കും. 17നു രാവിലെ ആറിന് എടത്തിരുത്തി ഫൊറോന പള്ളിയിലെ ദിവ്യബലിക്കുശേഷം ഫൊറോന വികാരി തിരുനാൾ കമ്മിറ്റിക്കു ഉയർത്താനുള്ള കൈമാറും. രാവിലെ 9.30 ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് തീർഥകേന്ദ്രത്തിൽ കൊടി ഏറ്റുവാങ്ങും.
20 നു വൈകീട്ട് അഞ്ചിനു ദിവ്യബലിക്കുശേഷം അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ തിരുനാൾകൊടിയേറ്റം നിർവഹിക്കും. 24 നു വൈകീട്ട് നാലിനു വാഹനവെഞ്ചരിപ്പും ഉണ്ടായിരിക്കും.
തിരുനാളിനു മുന്നോടിയായി നടന്ന യോഗത്തിൽ താജ് ആന്റണിയെ ജനറൽ കണ്‍വീനറായും പോളി ജോസ്, ഡേവീസ് കൊള്ളന്നൂർ, കെ.ടി. ജോജു, ജോസ് ഉക്രാൻ, ജോസഫ് ചെറുശേരി, സലിൽ പാണേങ്ങാടൻ, ആനന്ദ് മൊയലൻ, ജയ മുത്തിപ്പീടിക, വിൽസണ്‍ പുലിക്കോടൻ, എ.ജെ. ആന്റണി എന്നിവരെ വിവിധ കമ്മിറ്റി കണ്‍വീനർമാരായും തെരഞ്ഞെടുത്തു.