ദേവാലയങ്ങളിൽ തിരുനാൾ
1581902
Thursday, August 7, 2025 1:07 AM IST
തേശേരി സെന്റ് മേരീസ്
കൊടകര: തേശേരി സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ സ്വര്ഗാരോപിത മാതാവിന്റെ തിരുനാളിനു കൊടിയേറി. ചാലക്കുടി ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍ കൊടിയേറ്റം നിര്‍വഹിച്ചു.
തിരുനാളിന്റെ ഭാഗമായുള്ള നവനാള്‍ തിരുക്കര്‍മങ്ങള്‍ 14 വരെ നടക്കും. 15ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ഡിറ്റോ കൂള സന്ദേശം നല്‍കും. നേര്‍ച്ച ഊട്ടും ഉണ്ടാകും.
തിരുനാളാഘോഷത്തിന്റെ നടത്തിപ്പിനായി വികാരി ഫാ. ജെയ് ന് കടവില്‍, ജനറല്‍ കണ്‍വീനര്‍ ജോയ് കള്ളിയത്തുപറമ്പില്‍, കൈക്കാരന്മാരായ ഷിബു കള്ളിയത്തുപറമ്പില്‍, ആന്റണി വേലിക്കകം, ജോയിന്റ്് കണ്‍വീനര്‍ ബൈജു കള്ളിയത്തുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
പുളിങ്കര സെന്റ് മേരീസ്
പുളിങ്കര: സെന്റ് മേരീസ് ദേവാലയത്തിൽ 15 ന് നടക്കുന്ന പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിന് ഫാ. ബെന്നി ചെറുവത്തൂർ കൊടിയേറ്റി. തുടർന്ന് ദിവ്യബലിയും നൊവേനയും നടന്നു. ഫാ. ജിജി കുന്നേൽ സഹകാർമികനായിരുന്നു.