അധ്യാപകദ്രോഹനടപടികൾ അവസാനിപ്പിക്കണം
1581899
Thursday, August 7, 2025 1:07 AM IST
ചാലക്കുടി: ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങൾ വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പാസാക്കുന്നില്ല. ഉപജില്ല - വിദ്യാഭ്യാസ ജില്ല ഓഫീസുകളിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തുടർച്ചയായി അധ്യാപക ദ്രോഹനടപടികൾ ഉണ്ടാ കുന്നു. അത്തരം ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കെ പിഎസ്ടിഎ ഉപജില്ല നേതൃയോഗം ആവശ്യപ്പെട്ടു.
23 ന് നടക്കുന്ന ഉപജില്ല ക്യാന്പ് സംഘാടകസമിതി രൂപീകരണയോഗം മുനിസിപ്പൽ ചെയർപേഴ്സൺ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സബ് ജില്ല പ്രസിഡന്റ്് കെ.എം. റാഫി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ മുഖ്യപ്രഭാഷണം നടത്തി.
കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്് സാജു ജോർജ്, അഡ്വ. സി.ജി. ബാലചന്ദ്രൻ, ഒ. എസ്. ചന്ദ്രൻ, ജോണി പുല്ലൻ, പ്രവീൺ എം. കുമാർ, പി.പി. ടെസി, മേരി ഷിബി, പി.യു. രാഹുൽ, പി.എക്സ്. മോളി, തോമാച്ചൻ വാറുണ്ണി, പി.വി. ജിസ എന്നിവർ പ്രസംഗിച്ചു.