ന്യൂനപക്ഷവേട്ട ഇന്ത്യക്ക് ഭൂഷണമല്ല: എം.കെ. ഉല്ലേഖ്
1582433
Saturday, August 9, 2025 1:01 AM IST
മാള: മനുഷ്യനന്മക്കായി ഉണ്ടാക്കുന്ന നിയമസംഹിതകള്‍ ദുരുപയോഗം ചെയ്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന മതമൗലികവാദികളാണ് ഇന്ത്യയുടെ ശത്രുക്കളെന്ന് ഗ്രന്ഥകാരനും ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ് എന്നിവയുടെ എഡിറ്ററുമായിരുന്ന എം. കെ. ഉല്ലേഖ് അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പ്രവണത മതേതരരാജ്യമായ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാള ഡോ. രാജ ു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്നുവരുന്ന ഡെസിനിയല്‍ നോളജ് സീരീസിലെ പത്താമത് പ്രഭാഷണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പൽ ഇ.ടി. ലത, വ്രിസ വിപിന്‍, ആരോണ്‍ ദേവ്, വൈഗ രഞ്ജിത് എന്നിവര്‍ പ്രസംഗിച്ചു.