തൂങ്ങിമരിച്ചനിലയിൽ
1582362
Friday, August 8, 2025 11:22 PM IST
കാെരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ തണൽമരത്തിൽ അജ്ഞാതനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനെയും പോലീസിനെയും വിവരം അറിയിച്ചത്.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. 55 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.