നാടക പ്രവർത്തകൻ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി
1581830
Wednesday, August 6, 2025 11:22 PM IST
കൊടുങ്ങല്ലൂർ: നാടകത്തിന്റെ സമസ്ത മേഖലയിലും കയ്യൊപ്പ് ചാർത്തിയ കലാകാരൻ കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി(77) അന്തരിച്ചു.
മൃതദേഹം ഇന്നു രാവിലെ ഒന്പതു മുതൽ 11 വരെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനു മുമ്പിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് പതിനൊന്നരയോടെ ചാപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും
സമഗ്ര സംഭാവനയ്ക്കുള്ള ഗുരുപൂജ പുരസ്കാരം നൽകി കേരള സംഗീതനാടക അക്കാദമി ആദരിച്ചിട്ടുണ്ട്. നൂറുകണക്കിന് നാടകങ്ങളിൽ അഭിനയിക്കുകയും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും നാടകങ്ങൾക്ക് ആവശ്യമായ സെറ്റ്, കർട്ടൻ തുടങ്ങിയവ തയ്യാറാക്കുന്നതിലും പ്രമുഖനായിരുന്നു.
എൺപതുകളിൽ അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച് അധ്വാന്തം എന്ന നാടകം ഒരുപാട് വേദികളിൽ അവതരിപ്പിച്ചു.
അയാൾ കഥ എഴുതുകയാണ്, ഭൂമിഗീതം എന്നീ സിനിമകളിലും അഭിനയിച്ചു. തിരുവഞ്ചിക്കുളം തിരുമുപ്പം റോഡിൽ മുണ്ടാപ്പുള്ളി കണ്ടൻ കോരന്റെയും കുരുംബയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: കിരൺ കിഷൻ, വരുൺ കിഷൻ, ഗ്രീഷ്മ. മരുമകൻ: ശ്രീരാജ്.