മന്ത്രി ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് എബിവിപി മാര്‍ച്ച്
1582164
Friday, August 8, 2025 1:19 AM IST
ഇരിങ്ങാലക്കുട: സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുക, കേരളത്തിലെ ഗവ. കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക, സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് എബിവിപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ആല്‍ത്തറയ്ക്കുസമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. എബിവിപി സംസ്ഥാന ജോയിന്റ്് സെക്രട്ടറി ആര്. അശ്വതി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.
എബിവിപി തൃശൂര്‍ ജില്ല സെ ക്രട്ടറി കെ.എസ്. യദുകൃഷ്ണന്, സംസ്ഥാനസമിതി അംഗം വിഘ്നേശ്, ജില്ലാസമിതി അംഗങ്ങളായ എം.ബി. അരുണ്‍, സി ദ്ധാര്‍ഥ്, അമല്‍, ആനയ്കൃഷ് ണ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.