സ്കൂളിലെ സീലിംഗ് വീണ സംഭവം ; പ്രതിഷേധം ശക്തം
1582162
Friday, August 8, 2025 1:19 AM IST
യൂത്ത് കോണ്‍ഗ്രസ് പ്രകടനവും
പ്രതിഷേധയോഗവും
കോടാലി: ഗവ. എല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് നിര്‍മാണത്തില്‍ അഴിമതികാണിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ് പ്രതീഷ് പണ്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോണ്‍ ജോണ്‍, ഷാഫി കല്ലൂപറമ്പില്‍, സി.എച്ച്. സാദത്ത്, ലിന്റോ പള്ളിപ്പറമ്പന്‍, പ്രവീണ്‍ എം. കുമാര്‍, എ.ബി. പ്രിന്‍സ്, നൈജോ ആന്റോ, ലിനോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപിയുടെ
പന്തംകൊളുത്തിപ്രകടനം
കോടാലി: ഗവ. എല്‍പി സ്കൂളില്‍ ഓഡിറ്റോറിയത്തിലെ സീലിംഗ് തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
തുടര്‍ന്ന് ആല്‍ത്തറയ്ക്കല്‍ നടന്ന പൊതുയോഗം ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ് ഉദ്ഘാടനം ചെയ്തു.
മറ്റത്തൂര്‍ മേഖല പ്രസിഡന്റ് വേണുഗോപാല്‍ തോട്ടത്തില്‍, വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് സജിത ചന്ദ്രന്, അഡ്വ. പി.ജി. ജയന്, ശ്രീധരന് കളരിക്കല്‍, സുധീര്‍ വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍ജിനീയര്‍മാരുടെ സംഘം
പരിശോധനയ്ക്കെത്തി
കോടാലി: കോടാലി ജിഎല്‍പി സ്കൂളില്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകി വീണതിനെക്കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയര്‍മാരുടെ സംഘം എത്തി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജെ. സ്മിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധനക്കെത്തിയത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ട് എന്‍ജിനീയര്‍ എം.ജെ. രതീഷ്, മറ്റത്തൂര്‍ പഞ്ചായത്ത് അസി.എന്‍ജിനീയര്‍ ദിവ്യഗോപിനാഥ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. സീലിംഗ് വീഴാനിടയായതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്കൂളില്‍ പരിശോധനയ്ക്കെത്തിയത്.