കിണറ്റിൽവീണ് വയോധിക മരിച്ചു
1581828
Wednesday, August 6, 2025 11:11 PM IST
നെന്മണിക്കര: ചിറ്റിശേരിയിൽ കിണറ്റിൽ വീണ് വയോധിക മരിച്ചു. കണ്ണമ്പുഴ പരേതനായ ഈനാശുവിന്റെ ഭാര്യ സിസിലി(68) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സിസിലിയെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് ചിറ്റിശ്ശേരി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: സിജോ, സിന്റോ. മരുമക്കൾ: സിമി, ജിൻസി.