വയോധികരെ തെരുവിലിറക്കിയ സർക്കാരിനു തുടരാൻ അവകാശമില്ല: സോയ ജോസഫ്
1582159
Friday, August 8, 2025 1:19 AM IST
തൃശൂർ: വയോധികരായ പെൻഷൻകാരെ അവകാശങ്ങൾക്കുവേണ്ടി തെരുവിലിറക്കുന്ന പിണറായി സർക്കാരിനു കേരളത്തിൽ ഭരണം തുടരാൻ അവകാശമില്ലെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ്. വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റിനുമുന്നിൽ നടത്തിയ ദ്വിദിനധർണയുടെ രണ്ടാംദിവസത്തെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വനിതാ ഫോറം ജില്ലാ പ്രസിഡന്റ് നദീറ, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.ജി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.എ. ഫ്രാൻസിസ്, ട്രീഷറർ ഗിരീന്ദ്രബാബു, സംസ്ഥാനസെക്രട്ടറി ടി.എം. കുഞ്ഞുമൊയ്തീൻ, കൊച്ചുത്രേസ്യ ജെ. മുരിങ്ങാത്തേരി, ജെസി തരകൻ, പി.എസ്. സുന്ദരൻ, എം.സി. പോളച്ചൻ, എ.ജി. നാരായണൻ, വി.സി. ജോണ്സൻ, എം.എഫ്. ജോയ്, ലിസി ഓസ്റ്റിൻ, സി.ജെ. ത്രേസ്യ എന്നിവർ പ്രസംഗിച്ചു.