ചിറയ്ക്കൽ പാലം തുറന്നുകൊടുത്തു
1581898
Thursday, August 7, 2025 1:07 AM IST
തൃപ്രയാർ: ചാഴൂർ പഞ്ചായത്തിലെ ചിറയ്ക്കൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. രാവിലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ സി.സി. മുകുന്ദൻ എംഎൽഎയാണ് റോഡ് തുറന്നത്.
ശോചനീയാവസ്ഥയിലായിരുന്ന പാലം 90 ദിവസം മുഴുവനായി അടച്ചിട്ടാണ് നിർമിച്ചത്. 5.30 കോടി രൂപയാണ് ആകെ നിർമാണച്ചെലവ്.
ജനങ്ങളുടെ അഭ്യർഥന മാനിച്ചാണ് നിർമാണം പൂർത്തിയായയുടനെ പാലം തുറന്നതെന്നും പാലത്തിനുമുകളിൽ കോൺക്രീറ്റ്, ടൈലിംഗ് തുടങ്ങിയ പ്രവൃത്തികൾ വേഗംതന്നെ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. മൂന്നുമാസത്തിനുള്ളിൽ പാലംപണി പൂർത്തികരിച്ച് തുറന്നുകൊടുത്തത് ചരിത്രപരമാണെന്നും സി.സി. മുകുന്ദൻ എംഎൽഎ പറഞ്ഞു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ബസ് ഉടമ പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.