ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
1582363
Friday, August 8, 2025 11:22 PM IST
തളിക്കുളം: തളിക്കുളം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ പാലത്തിനു തെക്ക് കിഴക്കിനിയത്ത് പരേതനായ കൊച്ചുമോന്റെ മകൻ സത്യൻ(68) ആണ് മരിച്ചത്.
ഷാപ്പ് ഏജൻസിയുടെ കള്ളുവിതരണ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുറ്റിച്ചൂർ പാലത്തിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: മീനാക്ഷി. ഭാര്യ: ഗീത. മക്കൾ: ഷിബിൻ, ഷിജി. മരുമക്കൾ: ശാന്തി, ശ്രീജു.