ഒഡീഷയിലെ ആക്രമണം: തൃശൂർ അതിരൂപത പ്രതിഷേധിച്ചു
1582427
Saturday, August 9, 2025 1:01 AM IST
തൃശൂർ: ഒഡീഷയിലെ ജലേശ്വറിൽ വൈദികർക്കും സന്യസ്തർക്കുമെതിരേ ബജ്രംഗ്ദൾ നടത്തിയ ആൾക്കൂട്ട അക്രമത്തിനെതിരേ തൃശൂർ അതിരൂപത പ്രതിഷേധിച്ചു.
ക്രൈസ്തവസമൂഹത്തിനെതിരേ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടന്നുവരുന്ന ആക്രമണങ്ങളിൽ അതിരൂപത ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും എതിരായ തുടരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകണം. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും തൃശൂർ അതിരൂപത ഓർമപ്പെടുത്തി.