വെളയനാട് സെന്റ് മേരീസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തു
1581659
Wednesday, August 6, 2025 2:17 AM IST
വെള്ളാങ്കല്ലൂർ: വെളയനാട് സെന്റ് മേരീസ് എൽപി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു.
വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്് നിഷ ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ്് എം. മുകേഷ്, വാർഡ് മെമ്പർ ബിജു പോൾ പുല്ലൂക്കര, കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. സീജോ ഇരിമ്പൻ, അധ്യാപക രക്ഷാകർതൃ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധി, സ് കൂൾ ലീഡർ തുടങ്ങിയവർ ആശംസയർപ്പിച്ചു.
സ്കൂൾ മാനേജർ ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ സ്വാഗതവും പ്രധാനാധ്യാപിക കെ.ജെ. ശാന്തി നന്ദിയും പറഞ്ഞു.