അജ്ഞാതമൃതദേഹം കണ്ടെത്തി
1582126
Thursday, August 7, 2025 11:56 PM IST
ചേർപ്പ്: വെങ്ങിണിശേരി കപ്പക്കാട് പാടംബണ്ടിൽ മോട്ടോർ ഷെഡിനു സമീപം പുരുഷന്റേതായ മൃതദേഹം കണ്ടെത്തി.
ഏകദേശം 50 വയസിനു താഴെ പ്രായം തോന്നിക്കുന്ന ജീർണാവസ്ഥയിലായ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. ചേർപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.