ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
1581567
Tuesday, August 5, 2025 11:27 PM IST
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടതിരിഞ്ഞി മരക്കമ്പനിക്കടുത്ത് വില്വമംഗലത്ത് ബാബുവിന്റെ മകന് രാഹുല്‍(25) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയില്‍ കെഎസ് പാര്‍ക്കിനു മുമ്പില്‍ വച്ചായിരുന്നു അപകടം. ബൈക്കില്‍ ജോലിക്കു പോവുമ്പോള്‍ ആയിരുന്നു അപകടം.
ഉടനെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ബജാജ് ഫിന്‍കോര്‍പ്പിലെ എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സംസ്കാരം ഇന്ന്. അമ്മ: സിന്ധു. സഹോദരന്: ഗോകുല്‍.