കടലിൽ കുടുങ്ങിയ വള്ളങ്ങൾ രക്ഷപ്പെട്ടു
1581656
Wednesday, August 6, 2025 2:17 AM IST
ചാവക്കാട്: റെഡ് അലർട്ട് അവഗണിച്ച് കടലിൽ ഇറങ്ങിയ വള്ളങ്ങൾ ശക്തമായ കാറ്റിൽപെട്ട് കടലിൽക്കുടുങ്ങി. കളക്ടർ തൃശൂർ ജില്ലയിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മുന്നറിയിപ്പുണ്ടായാൽ കടലിൽ മത്സ്യബന്ധനയാനങ്ങൾ ഇറങ്ങാൻപാടില്ല. നിർദേശം അവഗണിച്ച് ഇന്നലെ നിരവധി വള്ളങ്ങൾ കടലിലിറങ്ങി. പുലർച്ചെ കടലിൽ ഇറങ്ങിയ വള്ളങ്ങൾ രാവിലെ എട്ടു മണിയോടെ ആഞ്ഞുവീശിയ കാറ്റിൽ അകപ്പെടുകയായിരുന്നു. അപകടംമനസിലാക്കിയ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ മുഴുവൻ മുനയ്ക്കക്കടവ് ഹാർബറിലും മറ്റും അടുപ്പിച്ചു.
ഭാഗ്യംകൊണ്ടാണ് വള്ളങ്ങൾ ഇന്നലെ അപകടങ്ങളിൽപെടാതെ രക്ഷപ്പെട്ടത്. മുന്നറിയിപ്പ് അവഗണിച്ച് കടലിൽപോയ വള്ളങ്ങൾ അപകടത്തിൽപ്പെട്ടാൽ സർക്കാരിൽനിന്നുള്ള ആനുകൂല്യം ലഭിക്കില്ല.