ഇൻസ്റ്റഗ്രാം പോസ്റ്റ്: വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
1581895
Thursday, August 7, 2025 1:07 AM IST
കാഞ്ഞാണി: ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ കുറ്റപ്പെടുത്തി പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ വിദ്യാർഥികൾ സ്കൂൾമുറ്റത്ത് ഏറ്റുമുട്ടി.
സംഘട്ടനത്തില്‍ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് ഗുരുതരപരിക്കേറ്റു. കാരമുക്ക് എസ്എൻജിഎസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കാഞ്ഞാണി നീലങ്കാവിൽ ജെയ്സന്റെ മകൻ ആൽവിനാണ്(16) പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലും മൂക്കിന്റെപാലവും തകർന്നനിലയിൽ ആൽവിനെ തൃശൂരില്‍ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഇടവേള സമയത്തായിരുന്നു സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ആൺകുട്ടികളും കൊമേഴ് സ് വിഭാഗത്തിലെ ആൺകുട്ടികളും ഏറ്റുമുട്ടിയത്.
ഇരുവിഭാഗം കുട്ടികളും ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പോസ്റ്റിട്ട് ചേരിതിരിഞ്ഞ് പോർവിളി പതിവാണ്. കൊമേഴ്സ് വിഭാഗത്തിലെ 22 ഓളം വരുന്ന വിദ്യാർഥികൾ ഇത് ചോദ്യംചെയ്തു. വാക്കേറ്റത്തെ തുടർന്ന് ഇരുക്ലാസിലേയും കുട്ടികൾ കൂട്ടത്തല്ലായി. ഇതുകണ്ട് അധ്യാപകർ പിടിച്ചുമാറ്റാനെത്തി.
ആൽവിന്റെ ക്ലാസിലെ എല്ലാവരേയുംമാറ്റിപ്പോൾ ആൽവിൻ തനിച്ചായി. ഈ തക്കംനോക്കി ആൽവിനെ മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ആൽവിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും കൈകൊണ്ട് ഇടിക്കുകയും കാൽകൊണ്ട് ചിവിട്ടുകയുമായിരുന്നു.
ആൽവിനെ ആക്രമിച്ച 22 ഓളം വരുന്ന വിദ്യാർഥികൾക്കെതിരേ അന്തിക്കാട് പോലീസ് കേസെടുത്തു.