പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1581827
Wednesday, August 6, 2025 11:11 PM IST
അലനല്ലൂർ: ചൊവ്വാഴ്ച വൈകുന്നേരം വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ എളംകൊള്ളവൻ യൂസഫിന്റെ മകൻ സാബിത്ത് (26) ആണ് മരിച്ചത്.
കണ്ണങ്കുണ്ട് പാലത്തിനു മുകളിൽ നിന്നാണ് സാബിത്ത് ഒഴുക്കിൽപെട്ടത്. തുടർന്ന് നാട്ടുകാരും വട്ടമ്പലത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി. മാതാവ്: സാബിറ. സഹോദരങ്ങൾ: സുൽഫത്ത്, സഫാനത്ത്, ഡാനിഷ്.