പട്ടികജാതി വിഭാഗത്തിലെ അമ്പതിനായിരം യുവാക്കള്‍ക്കു തൊഴില്‍ കണ്ടെത്തിനല്‍കും: മന്ത്രി
1582426
Saturday, August 9, 2025 1:01 AM IST
പുതുക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയിലൂടെ അമ്പതിനായിരത്തിലധികം പട്ടികജാതി പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്. കേളു പറഞ്ഞു.
പുതുക്കാട് രണ്ടാംകല്ല് ഉന്നതിയില്‍ നടപ്പാക്കിയ ഒരുകോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസനപദ്ധതി ഉദ്ഘാടനംനിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമപഞ്ചായത്ത് അംഗം ഹിമ ദാസന്, ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗം പി.കെ. ശിവരാമന്, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ. സന്ധ്യ എന്നിവര്‍ സംസാരിച്ചു. രണ്ടാംകല്ല് ഉന്നതിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒമ്പതു വീടുകളുടെ നവീകരണം, മൂന്ന് റോഡുകളുടെ നിര്‍മാണം, ഡിജിറ്റല്‍ ലൈബ്രറി, ഡ്രെയ്നേജ് സംവിധാനം എന്നിവയാണ് നടപ്പിലാക്കിയത്.