ആശുപത്രിജീവനക്കാരിയെ ആക്രമിച്ച സ്ത്രീ അറസ്റ്റിൽ
1582430
Saturday, August 9, 2025 1:01 AM IST
കൊടുങ്ങല്ലൂർ: താലൂക്ക് ആശൂപത്രിയിലെ കാഷ്വാലിറ്റിയിൽ ബഹളം വയ്ക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരിയെ കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തി ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിൽ മതിലകം പള്ളിവളവ് കണ്ടകത്ത് വീട്ടിൽ കദീജ (65) അറസ്റ്റിൽ. ആറിന് വൈകീട്ട് 6.45നാണ് സംഭവം.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ ടി.എം. കശ്യപൻ, സിവിൽ പോലീസ് ഓഫീസർമാരായ ഗിൽബർട്ട്, അമൽദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.