നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍
1582435
Saturday, August 9, 2025 1:01 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സമിതിയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നാഷണല്‍ ഹൈസ്കൂളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പഠനവും കായിക വിനോദങ്ങളും ജീവിതവുമാകട്ടെ ലഹരിയെന്നും വിദ്യാര്‍ഥികള്‍ ചിട്ടയായ ജീവിത ശൈലി രൂപപ്പെടുത്തണമെന്നും ഇരിങ്ങാലക്കുട പോലീസ് എസ്എച്ച്ഒ എം.എസ്. ഷാജന് പറഞ്ഞു.
സ്കൂള്‍ മാനേജര്‍ വിപിആര്‍ മേനോന് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് സീന സ്വാഗതം ആശംസിച്ചു. എക്സൈസ് ഉദ്യോഗസ്ഥന് രാജേന്ദ്രന് വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവക്കരണ ക്ലാസ് എടുത്തു. യോഗത്തിന് ഷിജി നന്ദി പ്രകാശിപ്പിച്ചു.
സെമിനാറിനു സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.എം. നാസര്‍, സമിതിയംഗങ്ങളായ കെ.എന്‍. സുഭാഷ്, രമേഷ് വാരിയര്‍, പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ നേതൃത്വം നല്കി.