ഹൈബ്രിഡ് പാവല്‍ പ്രഗതിയുടെ കൃഷിയിട പ്രദര്‍ശനം
1582152
Friday, August 8, 2025 1:19 AM IST
ഒളരിക്കര: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് പാവല്‍ ഇനമായ പ്രഗതിയുടെ കൃഷിയിടപ്രദര്‍ശനം അയ്യന്തോള്‍ കൃഷിഭവനു കീഴില്‍ വരുന്ന കാര്യാട്ടുകരയിലെ കര്‍ഷകനായ അരവിന്ദാക്ഷന് മേനോന്റെ കൃഷിയിടത്തില്‍ സംഘടിപ്പിച്ചു. വിളവെടുപ്പ് മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
വി.കെ. മോഹനന് കാര്‍ഷികസംസ്കൃതി ജില്ലാ കണ്‍വീനര്‍ രാജേന്ദ്ര ബാബു, കാര്‍ഷിക സര്‍വകലാശാല അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഒ.ആർ. സുലജ, അയ്യന്തോള്‍ കൃഷി ഓഫീസര്‍ എസ്. സരിന്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.കെ. കിഷോര്‍, കൃഷി അസിസ്റ്റന്റുമാരായ കെ.കെ. അഞ്ജന, കെ.ആർ. രജിത, ടി.എം. സന്ദീപ്, കെ.കെ. സ്മിജു എന്നിവരും കര്‍ഷകരോടൊപ്പം പങ്കെടുത്തു.
അയ്യന്തോള്‍ കൃഷിഭവന്റെയും കാര്‍ഷികസര്‍വകലാശാലയുടെയും സംയോജിതമേല്നോട്ടത്തിലായിരുന്നു അഞ്ചുസെന്റിൽ പ്രദര്‍ശനകൃഷി ഒരുക്കിയത്. 20 മുതല്‍ 25 സെന്റീമീറ്റർവരെ നീളവും 200ഗ്രാം വരെ തൂക്കവും വരുന്ന, രണ്ടരമാസംകൊണ്ട് വിളവെടുക്കാവുന്ന പാവല്‍ ഇനമാണു പ്രഗതി.