അക്ഷയ സംരംഭകർ ആരുടെയും അടിമകളല്ല: സ്റ്റീഫൻ ജോൺ
1581650
Wednesday, August 6, 2025 2:17 AM IST
തൃശൂര്‍: അക്ഷയ സംരംഭകർ ആരുടേയും അടിമവേലക്കാരല്ലെന്നും അവർ പ്രതിഫലംനോക്കാതെ സർക്കാരിനും ജനങ്ങൾക്കുംവേണ്ടി നിലകൊള്ളുന്ന ജനസേവകരാണെന്നും അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികൾക്കിടയിലും അക്ഷയ മുന്നോട്ടുകൊണ്ടുപോവാൻ പാടുപെടുന്ന സംരംഭകരെ വേദനിപ്പിക്കുന്ന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന ഫേസ് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഫേസ് സംസ്ഥാന സെക്രട്ടറി എ.പി. സദാനന്ദൻ അധ്യക്ഷനായി.
മാത്യു ജോൺ കണ്ണൂർ, ഫേസ് സംസ്ഥാന ട്രഷറർ സി.വൈ. നിഷാന്ത്, സെക്രട്ടറി എ.പി. സദാനന്ദൻ, എ. നസീർ, എം. സുദിൽ, പ്രതീഷ് ജേക്കബ്, പ്രദീപ് മംഗലത്ത്, ബിജു പൂക്കോട്, സജയകുമാർ, എം. അരവിന്ദാക്ഷൻ, വി .കെ. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
മൂന്നാമത് സംസ്ഥാനസമ്മേളനം 31ന് ആലപ്പുഴയിൽ നടക്കും.