അമലയില്‍ എന്‍എംസി ശില്പശാല
1582428
Saturday, August 9, 2025 1:01 AM IST
തൃശൂർ: അമല മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്കായി നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ത്രിദിനശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിച്ചു.
ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ബെറ്റ്സി തോമസ്, ഡോ. ദീപ്തി രാമകൃഷ്ണന്, ഡോ. ലോല ദാസ്, ഡോ. റെന്നീസ് ഡേവിസ്, എന്‍എംസി ഒബ്സര്‍വര്‍ ഡോ. സരിത ജെ. ഷെണോയ്, കോ ഓര്‍ഡിനേറ്റര്‍ ഡോ. സുനില്‍ കെ. മേനോന് എന്നിവര്‍ പ്രസംഗിച്ചു.