ജവഹർ ബാൽ മഞ്ച് ദേശീയ പ്രസിഡന്റിന് സ്വീകരണം നൽകി
1593606
Monday, September 22, 2025 12:44 AM IST
കണ്ണൂർ: കുട്ടികളിൽ പൗരബോധവും രാജ്യസ്നേഹവും വളർത്തുന്നതിൽ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ജവഹർ ബാൽ മഞ്ച് പ്രഥമ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഇഷാനിക്ക് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർ പേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ഇഷാനിയെ കെപിസിസി പ്രസിഡന്റ് ഷാൾ അണിയിച്ച് ആദരിച്ചു. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ മുഖ്യപ്രഭാഷണം നടത്തി.
അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഇഷാനി, ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണ, സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ. മാത്യു, ജില്ലാ കോ-ഓർഡിനേറ്റർമാരായ എം.പി. ഉത്തമൻ, സി.പി. സന്തോഷ്കുമാർ, എ.കെ. ദീപേഷ്, എ. പ്രേംജി, കോൺഗ്രസ് നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൾ റഷീദ്, കെ.പി. സാജു, രാജീവ് പാനുണ്ട, പി. മുഹമ്മദ് ഷമ്മാസ്, രാഹുൽ കായക്കൂൽ എന്നിവർ പ്രസംഗിച്ചു.