ചപ്പാരപ്പടവ് പുകയില രഹിത വിദ്യാലയ പഞ്ചായത്ത്
1594418
Wednesday, September 24, 2025 8:16 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഇനിമുതൽ പുകയില രഹിത വിദ്യാലയ പഞ്ചായത്ത്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ പുകയില രഹിത വിദ്യാലയവുമായി ബന്ധപ്പെട്ട നിയമപരമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായിട്ട് പഞ്ചായത്തിൽ പുകയില രഹിത വിദ്യാലയ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ സ്മാർട്ട് ക്ലാസ് റൂമിൽ നടത്തി.
പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തി. സ്കൂളുകളിലെ മുഖ്യാധ്യാപകർ, പ്രിൻസിപ്പൽ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ കെ.സി. സച്ചിൻ , ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.ബി. മുരളീധരൻ, സി.പി. സലിം എന്നിവർ പങ്കെടുത്തു.