കാഞ്ഞിരക്കൊല്ലിയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന്
1594504
Thursday, September 25, 2025 1:04 AM IST
കാഞ്ഞിരക്കൊല്ലി: കാഞ്ഞിരക്കൊല്ലിയിൽ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് വിമലാംബിക ക്രെഡിറ്റ് യൂണിയൻ. വർഷങ്ങളായി ഏറെപ്പേരെ ആകർഷിച്ചുവരുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയിലെ കാഴ്ചകളും കാണാനെത്തുന്ന സഞ്ചാരികളോട് പ്രവേശന ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് യോഗ്യമായ നടപ്പാതകളും ശുചിമുറികളോ ഒരുക്കിയിട്ടില്ല.
എത്രയും വേഗത്തിൽ ഇവ നിർമിക്കാനാ വശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരക്കൊല്ലി വിമലാംബിക ക്രെഡിറ്റ് യൂണിയൻ യോഗം വനം, പൊതുമരാമത്ത്, ടൂറിസം വകുപ്പുകളോടും പയ്യാവൂർ പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു.യോഗത്തിൽ ക്രെഡിറ്റ് യൂണിയൻ ശാഖാ പ്രസിഡന്റ് ജോണി കാഞ്ഞിരത്താംകുന്നേൽ അധ്യക്ഷത വഹിച്ചു. ശാഖാ ഡയറക്ടർ ഫാ.അനിൽ മാത്യു മാങ്ങാട്ട്, സിസ്റ്റർ റോസാന്റോ എംഎസ്എംഐ, ജോർജ് ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.