ഇന്റർസോൺ ക്രിക്കറ്റ് ടൂർണമെന്റ്: റോഷൻ ആർ. നായർക്ക് സെഞ്ച്വറി
1594499
Thursday, September 25, 2025 1:04 AM IST
തലശേരി: തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 23 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സോൺ ടൂർണമെന്റിൽ സെൻട്രൽ സോണും സൗത്ത് സോണും ത്രിദിന തമ്മിലുള്ള മത്സരം ടൈയിൽ സമാപിച്ചു.
സെൻട്രൽ സോണിന്റെ റോഷൻ ആർ. നായർക്ക് സെഞ്ച്വറി നേടി. 265 പന്തിൽ നിന്നായ റോഷൻ ആർ. നായർ 157 റൺസെടുത്തു. പി.എസ്. നവനീത് 176 പന്തിൽ നിന്നായി 95 റൺസുമെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 227 റൺസുകളാണ് സെൻട്രൽ സോൺ നേടിയത്. സൗത്ത് സോണിന് വേണ്ടി എ. ഗണശ്യം മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ തലേദിവസ സ്കോറായ ആറു വിക്കറ്റ് നഷ്ടത്തിൽ 675 റൺസ് എന്ന നിലയിൽ സൗത്ത് സോൺ ആദ്യ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്കോർ : സൗത്ത് സോൺ ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 675 റൺസിന് ഡിക്ലയേർഡ്. സെൻട്രൽ സോൺ ആദ്യ ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 365 റൺസ്. ഇന്ന് സെൻട്രൽ സോൺ നോർത്ത് സോണിനെ നേരിടും.