എകെപിഎ യൂണിറ്റ് സമ്മേളനം നടത്തി
1594417
Wednesday, September 24, 2025 8:16 AM IST
ശ്രീകണ്ഠപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ശ്രീകണ്ഠപുരം യൂണിറ്റ് വാർഷിക സമ്മേളനം ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് എസ്. ഷിബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീഗണേഷ് അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡന്റ് കെ. രഞ്ജിത്ത് കുമാർ, യൂണിറ്റ് സെക്രട്ടറി സിനാജുദ്ദീൻ, ട്രഷറർ ആന്റണി ജോസഫ്, ഫോക്കസ് സ്വാശ്രയ സംഘം സെക്രട്ടറി ശ്രീനിവാസൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വിജിത്ത്- പ്രസിഡന്റ്, ടി. ബിജു- വൈസ് പ്രസിഡന്റ്, ടി.കെ. ദിനേശ് കുമാർ- സെക്രട്ടറി, സി. ശ്രീനിവാസൻ- ജോയിന്റ് സെക്രട്ടറി, ആൻറണി ജോസഫ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.