ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ; ബികെ 55ഉം പീയെംസും ജേതാക്കൾ
1594424
Wednesday, September 24, 2025 8:16 AM IST
കണ്ണൂർ: ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ബികെ 55ഉം വനിതാ വിഭാഗത്തിൽ പീയെംസ് ജേതാക്കളായി. പുരുഷവിഭാഗം ഫൈനലിൽ ചെറുപുഷ്പത്തെ സ്കോർ 58-47ന് പരാജയപ്പെടുത്തിയാണ് ബികെ 55 കിരീടം നേടിയത്.
വനിതാവിഭാഗത്തിൽ ബാസ്കറ്റ്ബോൾ ഫാൻസിനെ സ്കോർ 64-45ന് തോല്‍പ്പിച്ചാണ് പീയെംസ് വിജയികളായത്.
മികച്ച കളിക്കാരായി പുരുഷ വിഭാഗത്തിൽ ബികെ 55 ടീമിലെ ടിൻസ് തോമസും വനിതാ വിഭാഗത്തിൽ ബാസ്കറ്റ്ബോൾ ഫാൻസ് ടീമിലെ ഹലീമ ജാനും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യാതിഥി എസിപി പി.ബി. കിരൺ അടുത്തവർഷം തലശേരിയിൽ നടക്കുന്ന 70ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് കൊച്ചിൻ ഹനീഫ മെമ്മോറിയൽ ട്രോഫി ടൈറ്റിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജാസിം ഉസ്മാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജെസിം മാളിയേക്കൽ, ട്രഷറർ ടി.സി.പി.എം. സിറാജ്, വൈസ് പ്രസിഡന്റുമാരായ ഡോ. കെ. ബിനോയ്, എം.എ. നിക്കോളാസ്, ജോയിന്റ് സെക്രട്ടറി പ്രജു കെ. പോൾ, ബിനീഷ് കോടിയേരി, അസീസ് നാലുപുരക്കൽ എന്നിവർ പ്രസംഗിച്ചു.