മണ്ടളം പള്ളിയിൽ സഖറിയാസ് കൺവൻഷന് തുടക്കം
1594415
Wednesday, September 24, 2025 8:16 AM IST
മണ്ടളം: സെന്റ്ജൂഡ് തീർഥാടന പള്ളിയിൽ അറുപത് വയസ് കഴിഞ്ഞവരുടെ മൂന്ന് ദിവസത്തെ സഖറിയാസ് കൺവൻഷൻ ആരഭിച്ചു. ഇടവക വികാരി ഫാ.മാത്യു വേങ്ങക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ദിവസവും രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലുവരെ നടക്കുന്ന കൺവൻഷനിൽ ഫാ. ജോബി കോവാട്ട്, ബ്രദർ സന്തോഷ് ക്രിസ്റ്റീൻ, ജോയ്സ് കുരുവിത്താനം, സിസ്റ്റർ ആൻസി എസ്എച്ച് എന്നിവർ ശുശ്രൂഷകൾ നയിക്കും. ഫാ.മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ പങ്കെടുക്കും.
സഖറിയാസ് കൺവൻഷനിൽ മുൻകൂട്ടി പേര് നൽകുന്ന മുതിർന്ന പൗരന്മാർക്കെല്ലാം പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ലഭ്യമായിരിക്കും. കൺവൻഷൻ നാളെ സമാപിക്കും.