ത്രിദിന ക്യാമ്പില്‍ നിന്ന് മൂന്നുപേർ കണ്ണൂര്‍ വാരിയേഴ്സ് സീനിയര്‍ ടീമില്‍
1594738
Friday, September 26, 2025 1:06 AM IST
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് സംഘടിപ്പിച്ച ത്രിദിന ഫുട്ബോള്‍ ക്യാമ്പില്‍നിന്ന് മൂന്നുപേർ സീനിയര്‍ ടീമില്‍. സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിം ചേഞ്ചര്‍ പദ്ധതിയില്‍ നിന്നുള്ള പി.പി. ബാസിത്ത്, കണ്ണൂര്‍ ജില്ലാ ലീഗില്‍ നിന്നുള്ള കെ. മുഹമ്മദ് നാസിഫ്, കണ്ണൂര്‍ സ്വദേശിയും യേനപ്പോയ സര്‍വകലാശാലയുടെ താരവുമായ എം.പി. മുഹമ്മദ് സിനാന് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. മൂന്നു പേരും കണ്ണൂര്‍ സ്വദേശികളാണ്.
ഓഗസ്റ്റ് അവസാന വാരം നടന്ന ത്രിദിന ക്യാമ്പില്‍നിന്ന് സീനിയര്‍ ടീമിന്റെ പരിശീലനത്തിലേക്ക് സെലക്ഷന് കിട്ടിയ പത്തു താരങ്ങളില്‍നിന്ന് അഞ്ചുപേരെയാണ് കണ്ണൂര്‍ വാരിയേഴ്സ് സീനിയര്‍ ടീമിലേക്കെത്തിച്ചത്. നേരത്തെ അര്‍ഷാദ്, അര്ജുന് എന്നീ രണ്ട് താരങ്ങള്‍ കണ്ണൂര്‍ ടീമില്‍ ഇടംപിടിച്ചിരുന്നു.