ടി.പി. ദാമോദരനെ അനുസ്മരിച്ചു
1594506
Thursday, September 25, 2025 1:04 AM IST
ചെറുപുഴ: പെരിങ്ങോം വയക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായിരുന്ന ടി.പി. ദാമോദരന്റെ അഞ്ചാം ചരമവാർഷികം തട്ടുമ്മൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗം വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വി.വി. ഇന്പ്രാഹിം അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്കുമാർ, ടി.പി. ചന്ദ്രൻ, സലീം തേക്കാട്ടിൽ, ടി.പി. ചന്ദ്രൻ, വി.വി. മുഹമ്മദ്കുഞ്ഞി, എം. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.