മെഡൽ ജേതാക്കളെ അനുമോദിച്ചു
1594425
Wednesday, September 24, 2025 8:16 AM IST
ഇരിട്ടി: ഓൾ ഇന്ത്യ തൽ സൈനിക് ക്യാന്പിൽ പങ്കെടുത്ത് മെഡൽ നേടിയ ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ എൻസിസി കേഡറ്റുകളെ അനുമോദിച്ചു.
സ്വർണ മെഡൽ നേടിയ രണ്ടാം വർഷ ബിഎസ്സി മാത്തമാറ്റികസ് വിദ്യാർഥിനി ഇ.കെ. കല്യാണി, ഓവറോൾ നാലാം സ്ഥാനം കൈവരിച്ച ബിഎസ്സി കംപ്യൂട്ടർ സയൻസ് രണ്ടാംവർഷ വിദ്യാർഥി പി.വി. അനുരഞ്ജ് എന്നിവർക്കാണ് കോളജിൽ സ്വീകരണം നൽകിയത്. ഇരുവരെയും പുന്നാട് ടൗണിൽ നിന്ന് തുറന്ന വാഹനത്തിൽ എൻസിസി കേഡറ്റുകൾ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കോളജിലേക്ക് ആനയിച്ചു. കോളജിൽ നടന്ന അനുമോദന യോഗം മാനേജർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു. എൻസിസി ഓഫീസർ സെബിൻ ജോർജ്, കോളജ് സൂപ്രണ്ട് എ.ജെ. മിനി ജോൺ എന്നിവർ പ്രസംഗിച്ചു.