കോൺഗ്രസ് പ്രതിഷേധ സിഗ്നേച്ചർ കാമ്പയിൻ നടത്തി
1594420
Wednesday, September 24, 2025 8:16 AM IST
നടുവിൽ: രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി മാറിയിരിക്കുക യാണെന്ന് സോണി സെബാസ്റ്റ്യൻ. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷനും എതിരേ കോൺഗ്രസ് നടത്തുന്ന പോരാട്ടത്തി ഭാഗമായി നടുവിൽ പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സിഗ്നേച്ചർ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നടുവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി പാണക്കുഴിയിൽ അധ്യക്ഷത വഹിച്ചു. ടോമി കുമ്പിടിയമാക്കൽ, ജോഷി കണ്ടത്തിൽ, ബിജു പുളിയൻതൊട്ടി, ദേവസ്യ പാലപ്പുറം, സണ്ണി തുണ്ടത്തിൽ, ബിജു ഓരത്തേൽ, പോൾ മഞ്ചപ്പള്ളി, ഭാസ്കരൻ അപ്പനാംകുഴിയിൽ, ബേബി പോൾ, ഷൈനി വട്ടക്കാട്ട്, വി.എം. നന്ദകിഷോർ, ആകാശ് ബെന്നി, ജോർജ് നെല്ലുവേലി എന്നിവർ പ്രസംഗിച്ചു.