ലെൻസ്ഫെഡ് യൂണിറ്റ് സമ്മേളനം നടത്തി
1594419
Wednesday, September 24, 2025 8:16 AM IST
ചെമ്പേരി: ലൈസൻസ്ഡ് എൻജിനിയേർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പതിനാലാമത് പയ്യാവൂർ യൂണിറ്റ് സമ്മേളനം ചെമ്പേരി നാഷണൽ എക്സ്-സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഹാളിൽ നടന്നു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് എൻ.പി. മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. അനീറ്റ ജോസ്, എ.എസ്.മാത്യു എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഏരിയ പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. . 2025-27 വർഷത്തെ ഭാരവാഹികളായി ജോഷി ജോസ്-പ്രസിഡന്റ്, എൻ.പി. മുഹമ്മദ് റാഷിദ്- സെക്രട്ടറി, സന്ദീപ് പൊന്ന്യത്ത്- ട്രഷറർ, അനീറ്റ ജോസ്- വൈസ് പ്രസിഡന്റ്, സോണി ജോസ്- ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.