ആടുകളെ വിതരണം ചെയ്തു
1593889
Tuesday, September 23, 2025 1:26 AM IST
ചെറുപുഴ: ഇറ്റാലിയൻ ബിഷപ് കോൺഫറൻസിന്റെയും കേരള ലേബർ മൂവ്മെന്റിന്റെയും നേതൃത്വത്തിൽ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 10 ആടുകളും മൂന്ന് തയ്യല്‍ മെഷീനുകളും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) വിതരണം ചെയ്തു. കേരള ലേബര്‍ മൂവ്മെന്റിന്റെ എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ആടുകളെ വിതരണം ചെയ്തത്. ചെറുപുഴ മേഖലാ ഓഫീസില്‍ നടന്ന ചടങ്ങ് ടിഎസ്എസ്എസ് അസോ. ഡയറക്ടര്‍ ഫാ. ആല്ബിന് തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു.
ഇത്തരത്തില്‍ വിതരണം ചെയ്ത ആടിന്റെ കുഞ്ഞിനെ അടുത്ത വര്‍ഷം മറ്റൊരാള്‍ക്ക് നല്കുന്ന വിധമാണ് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ ഈ പ്രോജക്ട്. ചെറുപുഴ മേഖലാ പ്രോഗ്രാം മാനേജര്‍ വത്സമ്മ ടോമി, ചെമ്പേരി പ്രോഗ്രാം മാനേജർ ലിസി ജിജി, ചെറുപുഴ ആര്‍സിസി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
തളിപ്പറന്പ്: കേരള ലേബർ മൂവ്മെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ ശാക്തീകരണത്തിന്റെ ഭാഗമായി കണ്ണൂർ കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) കയ്റോസ് വഴി 10 ഗുണഭോക്താക്കൾക്ക് ആടുകളെ വിതരണം ചെയ്തു. കുറുമാത്തൂർ സെന്റ് ലബോറെ പള്ളിയങ്കണത്തിൽ നടന്ന പരിപാടി കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കെഎൽഎം രൂപത പ്രസിഡന്റ് പീറ്റർ കൊളക്കാട് അധ്യക്ഷത വഹിച്ചു.
കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ, എച്ച്ആർ മാനേജർ പി.ജെ. ഫ്രാൻസിസ്, ഓഫീസ് സെക്രട്ടറി ജെസി റെജി, മേഖല കോ-ഓർഡിനേറ്റർ ലജിത ജോയ്, കെഎൽഎം രൂപത വൈസ് പ്രസിഡന്റ് എ. സെബാസ്റ്റ്യൻ, സ്നേഹപ്രകാശ് എന്നിവർ പ്രസംഗിച്ചു.