സിമന്റ് വില വർധനയിൽ സർക്കാർ ഇടപെടണം: സിമന്റ് ട്രേഡേഴ്സ് സമിതി
1594411
Wednesday, September 24, 2025 8:16 AM IST
പയ്യാവൂർ: യാതൊരു മാനദണ്ഡവുമില്ലാതെ തോന്നും പടിയുള്ള സിമന്റ് വിലവർധന വ്യാപാര- നിർമാണ മേഖലകളിൽ വലിയ പ്രതിസന്ധികളാണുണ്ടാക്കുന്നതെന്നും അതില്ലാതാക്കാൻ സർക്കാർ വില നിയന്ത്രണ അഥോറിറ്റി രൂപീകരിച്ച് ഇടപെടണമെന്നും കേരള സിമന്റ് ട്രേഡേഴ്സ് സമിതി ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റി ഹാളിൽ ചേർന്ന കൺവൻഷൻ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു.
സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ചാക്കോ മുല്ലപ്പള്ളി, ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ, സെക്രട്ടറി പ്രകാശൻ കൊയ്യാൽ, ജോയിന്റ് സെക്രട്ടറി പവനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷംസുദീൻ -പ്രസിഡന്റ്, പ്രകാശൻ കൊയ്യാൽ-സെക്രട്ടറി, സി.കെ. സജേഷ്-ട്രഷറർ.