മിഡ്നൈറ്റ് മാരത്തൺ 2025; രജിസ്ട്രേഷൻ തുടങ്ങി
1594494
Thursday, September 25, 2025 1:04 AM IST
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മിഡ്നൈറ്റ് മാരത്തൺ 2025 ന്റെ രജിസ്ട്രേഷൻ, ഇൻഷ്വറൻസ് പദ്ധതി എന്നിവയും ഉദ്ഘാടനവും നടത്തി. മിഡ്നൈറ്റ് മാരത്തൺ രജിസ്ട്രേഷൻ ഉദ്ഘാടനം പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദ് നിർവഹിച്ചു. സ്റ്റേഷൻ ഫയർ ഓഫീസർ കെ.എ. ജിനീഷ് രജിസ്ട്രേഷൻ ഏറ്റുവാങ്ങി.
തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്കുള്ള 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്ക് അസിസ്റ്റൻറ് മാനേജർ ഒ.എൻ. സുകന്യ നിർവഹിച്ചു. ചടങ്ങിൽ യുഎംസി യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, ജേക്കബ് ചോലമറ്റം, ഒ.ജെ ബെന്നി, സൈമൺ മേച്ചേരി എന്നിവർ പ്രസംഗിച്ചു.