നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂഫേ ആരംഭിച്ചു
1594726
Friday, September 26, 2025 1:06 AM IST
നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂഫേ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത്, പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, നടുവിൽ എഎൽപി സ്കൂൾ മുഖ്യാധ്യാപിക എൻ. ഷീന, പിടിഎ പ്രസിഡന്റ് സി.എച്ച്. ഷംസുദ്ദീൻ, മദർ പിടിഎ പ്രസിഡന്റ് എ.ഇ. റജീന, നടുവിൽ എഎൽപി സ്കൂൾ പിടിഎ പ്രസിഡന്റ് കെ.പി. സബീഷ്, മദർ പിടിഎ പ്രസിഡന്റ് വി. മുഹ്സിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പിലാക്കുന്ന കഫേ അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായാണു സ്കൂഫെ ആരംഭിച്ചത്.
കുട്ടികൾക്ക് ശുദ്ധവും ഗുണനിലവാരം ഉള്ളതുമായ ഭക്ഷണപദാർഥങ്ങൾ, ആവശ്യമായ പഠനോപകരണങ്ങൾ എന്നിവ സ്കൂൾ കാമ്പസിനുള്ളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂഫെ.