കേരള കോൺഗ്രസ് -എം ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു
1594502
Thursday, September 25, 2025 1:04 AM IST
ശ്രീകണ്ഠപുരം: കേരള കോൺഗ്രസ് -എം ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയ്ക്ക് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ ഇല്ലിക്കുന്നുംപുത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് -എം ജില്ലാപ്രസിഡന്റ് ജോയി കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. കർഷക അവാർഡ് നേടിയ ഷാജികുര്യനെ സംസ്ഥാന ജനറൽ സെക്രട്ടറി സജികുറ്റ്യാനിമറ്റം ആദരിച്ചു. കെ.ടി. സുരേഷ് കുമാർ, വി.വി. സേവി, സി.ജെ. ജോൺ, ബിനു ഇലവുങ്കൽ, ബിജുപുതുക്കളളി, ഏലമ്മ ഇലവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.