മാരത്തൺ വിജയിയെ ആദരിച്ചു
1594508
Thursday, September 25, 2025 1:04 AM IST
പയ്യാവൂർ: ‘റൺ പാലക്കയം തട്ട് ' മിനി മാരത്തൺ രാജ്യാന്തര മത്സരത്തിൽ പയ്യാവൂരിൽ നിന്ന് പങ്കെടുത്ത് വനിതാ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മഹിളാ കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് സെക്രട്ടറി ജിനി സുനിയെ മഹിളാ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് സെക്രട്ടറി രേഷ്മ ആമുഖ പ്രഭാഷണം നടത്തി. സിജി ഒഴാങ്കൽ, സിനി പുതുശേരി, സവിത ജയപ്രകാശ്, ആലീസ് കുര്യൻ, മോളി, കവിത, ജെസി എന്നിവർ പ്രസംഗിച്ചു.