ചെറുപുഴ ടൗണിൽ മെഗാ ശുചീകരണം
1594720
Friday, September 26, 2025 1:06 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ - 2025 ശുചിത്വോത്സവം, വൃത്തിയുടെ ആഘോഷം കാമ്പയിന്റെ ഭാഗമായി ഏക് ദിൻ ഏക് ഖണ്ഡ ഏക് സാത്ത് മെഗാ ശുചീകരണ പ്രവർത്തനം ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി. ഭാർഗവി, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ, എം.വി. ശശി, ജോബിൻ ജോർജ്, പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ശരീഫ് എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ ഹരിതകർമ്മ സേനാ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.